സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന വ​ഞ്ചി​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ശ്രീകണ്ഠപുരം: സൂപ്പർ മാർക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന കേസിൽ പയ്യാവൂർ വഞ്ചിയം സ്വദേശി അറസ്റ്റിൽ. വഞ്ചിയത്തെ അമൽ മാത്യു (22) വിനെയാണ് ഉളിക്കൽ എസ്ഐ കെ.വി. നിഷിത്തും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12 ന് വൈകുന്നേരം ഉളിക്കൽ ടൗണിലെ റോസ് സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. സാധനം വാങ്ങിക്കാനെന്നെ വ്യാജേന എത്തിയ പ്രതി കാഷ് കൗണ്ടറിന് പുറത്ത് വച്ചിരുന്ന സെയിൽസ്ഗേളിന്‍റെ മൊബൈൽ ഫോൺ കവരുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇന്നലെ രാത്രി ചെമ്പേരിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ടിപ്പർ ലോറി ഡ്രൈവറായ അമൽ ചേപ്പറമ്പിലെ ക്വാറിക്ക് സമീപം സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.

അഡീഷണൽ എസ്ഐ പി. സജീവൻ, എഎസ്ഐ ടി.ഒ. രാജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, മനോജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

error: Content is protected !!
%d bloggers like this: