കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം സമഗ്ര അന്വേഷണം വേണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി

കണ്ണൂർ : സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകനെ പ്രേരണാകുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി . സാഹചര്യ തെളിവുകളിൽ കാമുകന്റെ പങ്ക് വ്യക്തമാണ് . ഇതനുസരിച്ച് പ്രേരണാക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണം . അല്ലാത്ത പക്ഷം പൊലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി .പ്രതി സിപിഎം വളണ്ടിയറാ യതിനാലാണ് പൊലീസകേസെടുക്കാനും അറസ്റ്റ് ചെയ്യാനും തയ്യാറാവത്തതെന്നും യൂത്ത് ലീഗ്‌ യോഗം അഭിപ്രായപ്പെട്ടു . ഭാരവാഹിക ളായ അൽത്താഫ് മാങ്ങാടൻ , അഷ്റഫ് കാഞ്ഞിരോട് , വിസിതാജു ദ്ദീൻ , കെ . താജുദ്ദീൻ , എഷിഹാ ബ് , സമീർ വാരംകടവ് , ലത്തീഫ് എടവച്ചാൽ , കെവി നവാസ് , കെ ഷംസീർ സംബന്ധിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: