അക്ഷര കലാ സാഹിത്യ വേദി സാംസ്കാരിക സദസ്സും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ: അക്ഷര കലാ സാഹിത്യ വേദി സംഘടിപ്പിച്ച സാംസ്കാരിക സദസ്സും, അനിൽകുമാർ കണ്ണാടിപ്പറമ്പിന്റെ “ധർമ്മൻ കുന്നിലെ പൂച്ചകൾ ” കഥാസമാഹാരത്തിന്റെ പ്രകാശനവും നടന്നു.കണ്ണാടിപ്പറമ്പ ദേശ സേവ യു പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫസർ ബി.മുഹമ്മദ് അഹമ്മദ് സാംസ്കാരിക സദസ്സിന്റെ ഉൽഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ചു.മലപ്പട്ടം ഗംഗാധരൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ എൻ.ഇ .സുധീർ മുഖ്യ പ്രഭാഷണം നടത്തി.പി.സി.ദിനേശൻ മാസ്റ്റർ, സുബ്രഹ്മണ്യ മാരാർ, ഭാർഗവൻ പറശ്ശിനിക്കടവ്, ബീനചേലേരി, അനിൽകുമാർ കണ്ണാടിപ്പറമ്പ, എൻ.വി.കുറ്റ്യാട്ടൂർ, എൻ.ഇ.ഭാസ്കര മാരാർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: