കളഞ്ഞ് കിട്ടിയ ഒന്നര പവൻ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവറുടെ സുവർണ്ണ മാതൃക.

പാനൂർ: പാലത്തായിലെ ഓട്ടോ ഡ്രൈവർ കുഞ്ഞിപ്പുരയിൽ പ്രദീപിനാണ് കഴിഞ്ഞ ദിവസം റോഡിൽ നിന്ന് ഒന്നര പവൻ സ്വർണ്ണമാലകളഞ്ഞ് കിട്ടിയത്.ഏറെ സാമ്പത്തിക പരാധീനതകൾക്കിടയിൽ നട്ടം തിരിയുന്ന സമയമായിട്ട് പോലും പ്രദീപൻ രണ്ടാമതൊന്നാലോചിക്കാതെ മാല ഉടമക്ക് തിരിച്ച് നൽകുകയായിരുന്നു.
പ്രദീപിനെ പാലത്തായി ഗ്രാമദീപം കലാകായിക വേദി ഉപഹാരങ്ങൾ നൽകി ആദരിച്ചു.ടി.കെ.അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പാനൂർ നഗരസഭാ കൗൺസിലർ എം.കെ.പത്മനാഭൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി. തൃപ്പങ്ങോ ട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശിവൻ പള്ളിക്കണ്ടി, സി.എൻ.പവിത്രൻ, പി.ബിജോയ്, രാജേഷ് കുളങ്ങര എന്നിവർ സംസാരിച്ചു. സജീവ് ഒതയോത്ത് സ്വാഗതവും വിവേക് കല്ലുകൊത്തി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: