വാഗമണ്ണില്‍ റോപ് വേ പൊട്ടി വീണു! 9 പേര്‍ക്ക് പരിക്ക്

0

വാഗമണ്ണിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ് വേ പൊട്ടിവീണ് അപകടം. 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വാഗമണ്‍ സൂയിസൈഡ് പോയിന്റിന് സമീപമുള്ള ബര്‍മ്മ ബ്രിഡ്ജിന്‍റെ മാതൃകയിലുള്ള തൂക്കുപാലമാണ് തകര്‍ന്നത്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നിന്നെത്തിയ സണ്‍ഡേ സ്കൂള്‍ കുട്ടികളും അധ്യാപകരുമടക്കമുള്ള സംഘമാണ് അപകടത്തില്‍പെട്ടത്. മിക്കവരുടെയും കാലിനു കൈക്കുമാണ് പൊട്ടലുള്ളത്. പരിക്കേറ്റവരെ ആദ്യം ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെു. ഇവരെ പിന്നീട് അങ്കമാലിയിലേക്ക് മാറ്റി.

ഒരേ സമയം മൂന്നു പേര്‍ക്കു മാത്രം കയറുവാന്‍ അനുവാദമുള്ള തൂക്കുപാലത്തില്‍ 30 പേരോളം കയറിയിരുന്നു. സെക്യൂരിറ്റി ഗാര്‍ഡിന്‌‍റെ നിര്‍ദ്ദേശം വകവയ്ക്കാതെയാണ് ഇവര്‍ പാലത്തില്‍ കയറിയതെന്നാണ് വിവരം.ഡിറ്റിപിസി സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്കിയ കയര്‍ കൊണ്ട് നിര്‍മ്മിച്ച പാലത്തിലാണ് അപകടമുണ്ടായത്. ഒരാഴ്ച മുന്‍പ് മാത്രമാണ് തൂക്കു പാലത്തിന്റെ ഉദ്ഘാടനം നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading