ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ്ബിനു 8 വിക്കറ്റിന്റെ വിജയം

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ ‘എ’ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മൽസരത്തിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് ധർമ്മടം ക്രിക്കറ്റ് ക്ലബ്ബിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി .
ആദ്യം ബാറ്റ് ചെയ്ത ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ് 39.4 ഓവറിൽ 119 റൺസിനു എല്ലാവരും പുറത്തായി. സി.കെ.അബ്ദുൽ നസീർ 35 റൺസും ഇ.പി വൈഷ്ണവ് 32 റൺസുമെടുത്തു . അബ്ബ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ഷഹീൻഷാ മായൻ 12 റൺസിനു 4 വിക്കറ്റും മുഹ്സിൻ നടമ്മൽ 14 റൺസിനു 2 വിക്കറ്റും വീഴ്ത്തി.
മറുപടിയായി അബ്ബ ക്രിക്കറ്റ് ക്ലബ്ബ് 24.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. കെ.കെ.ഫൈമൽ 32 റൺസും വി.അഫ്നാസ് 30 റൺസുമെടുത്തു.
അബ്ബ ക്രിക്കറ്റ് ക്ലബ് താരം ഷഹീൻഷാ മായനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
നാളെ (ബുധൻ)കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവഃ ബ്രണ്ണൻ കോളേജിനെ നേരിടും.