ഒളിഞ്ഞുനോട്ടം; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

തളിപ്പറമ്പ്.യുവദമ്പതികൾ താമസിച്ച ലോഡ്ജ് മുറിയിൽ പാതിരാത്രിയിൽ ജനാല വഴി ഒളിഞ്ഞുനോട്ടം. പരാതിയിൽലോഡ്ജിലെ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ. ടൗണിലെ സിറ്റി റസിഡൻസിലെ റിസപ്ഷനിസ്റ്റ് പരിയാരംപാച്ചേനി സ്വദേശി ജയേഷിനെ (35)യാണ് എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം.22 ന് ഞായറാഴ്ച വൈകുന്നേരംലോഡ്ജിൽ മുറിയെടുത്ത പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ യുവദമ്പതികൾക്കാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. പുലർച്ചെ മുറിയുടെ ജനാല വഴി ഒളിഞ്ഞു നോക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വെച്ച് ഭർത്താവിനെ ഉണർത്തി വിളിക്കുകയും പിന്നീട് തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.