ഹോട്ടൽ നൽകാമെന്ന് വിശ്വസിപ്പിച്ച്അഞ്ച് ലക്ഷം രുപ വാങ്ങി വഞ്ചിച്ചതായി പരാതി

കൂത്തുപറമ്പ്. ഹോട്ടൽ നടത്തിപ്പിന് വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം ഹോട്ടൽ കൈമാറുകയോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി പി.സി .സുഹറയുടെ പരാതിയിലാണ് പെരിങ്ങത്തൂർ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പിലാച്ചേരി ഹൗസിൽ റഫീഖിനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരി മുമ്പ് നടത്തിയിരുന്ന ഹോട്ടൽ ഇപ്പോൾ മറ്റൊരാളുടെ കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സ്ഥാപനം നടത്തിപ്പിന് തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ കൈപറ്റിയ ശേഷം ഹോട്ടൽ നടത്തിപ്പിന് നൽകുകയോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.