യുവാവിനെതിരെ പോക്സോ കേസ്.

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പാതിരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്.സിറ്റി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13കാരിയുടെ പരാതിയിലാണ് സിറ്റിയിലെ അമീറിനെ (20) തിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് മാസം മുതൽ ഇക്കഴിഞ്ഞ ജനുവരി ഒന്നാം തീയതി വരെയുള്ള കാലയളവിൽ പലതവണകളായി പെൺകുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനവിവരം വീട്ടുകാരോട് പറഞ്ഞതോടെ പരാതിയുമായി പോലീസിലെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി