ഗാർഹീക പീഡനം കേസെടുത്തു

വളപട്ടണം .വിവാഹശേഷം ഭർത്താവ് കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.തൃശൂർ പീച്ചിഡാം സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് ഭർത്താവ്പാപ്പിനിശേരി സ്വദേശിയായ കെ.എസ്.ചിത്രേഷിനെ (39)തിരെ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തത്.2017 ജൂൺ 23നായിരുന്നു ഇരുവരുടെയും വിവാഹം.