അനുമോദിച്ചു

പിലാത്തറ:
കടന്നപ്പള്ളി ഗവ.. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയും പിലാത്തറയിലെ ഓട്ടോ ഡ്രൈവർ കോളിയാടൻ വേണുവിന്റെ മകനുമായ ടി.വി. വൈശാഖ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടി.ടി.വി. വൈശാഖിനെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു പിലാത്തറ ഡിവിഷൻ കമ്മിറ്റി അനുമോദിച്ചു. യൂണിയൻ മാടായി ഏരിയ പ്രസിഡന്റ് സി.എം. വേണുഗോപാലൻ ഉപഹാര സമർപ്പണം നടത്തി. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി മഹേന്ദ്രൻ പിലാത്തറ, യൂണിയൻ സെക്രട്ടറി രാജേഷ് കാനായി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.