ലീഗ് പയ്യന്നൂർ മണ്ഡലം സമ്മേളനം 26,27.28 തീയതികളിൽ
പയ്യന്നൂർ..” ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം ” എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പയ്യന്നൂർ മണ്ഡലം സമ്മേളനം 26, 27, 28 തീയ്യതികളിൽ പയ്യന്നൂരിൽ നടക്കും. 26 ന് ഉച്ചക്ക് 2.30 ന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.എ. ശുക്കൂർ ഹാജി പതാക ഉയർത്തും. 3 മണിക്ക് വനിതാ സംഗമം. വനിതാ
ലീഗ് സംസ്ഥാന സക്രട്ടറി റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് സീനത്ത് പെരിങ്ങോം അദ്ധ്യക്ഷത വഹിക്കും. ജില്ലാസിക്രട്ടറി ഷമീമജമാൽ പ്രസംഗിക്കും. 27 ന് വൈകുന്നേരം 6 മണിക്ക് വിദ്യാർത്ഥി – യുവജന സമ്മേളനം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ടി.പി.അഷ്റഫലി ഉദ്ഘാടനം ചെയ്യും എം.എസ്.എഫ് സംസ്ഥാന
വൈസ് പ്രസിഡന്റ് സജീർ ഇഖ്ബാൽ, ജീല്ലായൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് സി.പി. റഷീദ് പ്രസംഗിക്കും.
28 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എസ്.എ. ശുക്കൂർ ഹാജി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഗ് സിക്രട്ടറി കെ. ടി. സഹദുല്ല പ്രസംഗിക്കും. തുടർന്ന്
വൈകുന്നേരം 3 മണിക്ക് കൗൺസിൽ മീറ്റ് നടക്കും.