മാട്ടൂൽ നജാത്ത് അൽ ബിർ റോഡ് ഷോ നടത്തി

മാട്ടൂൽ : അൽബിർ കണ്ണൂർ ബീ സോൺ ഫെസ്റ്റിവലിൽ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മാട്ടൂൽ നജാത്ത് അൽബിർ വിദ്യാർത്ഥികൾ റോഡ് ഷോ സംഘടിപ്പിച്ചു _ കഴിഞ്ഞദിവസം കൂടാളിയിൽ വച്ച് നടന്ന കിഡ്സ് ഫെസ്റ്റിവലിൽ 200 പോയിന്റ് നേടിയാണ് മാട്ടൂൽ നജാത്ത് അൽ ബിർ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത് – കലാതിലകമായ ആയിഷ നൗഫലിനെയും വിജയികളായ വിദ്യാർത്ഥികളെയും ആനയിച്ചു കൊണ്ടാണ് റോഡ് ഷോ നടത്തിയത് സ്കൂൾ പ്രിൻസിപ്പൽ മുനീർ :അഡ്മിനിസ്ട്രേറ്റർ നസീറ എന്നിവർനേതൃത്വം നൽകി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും റോഡ് ഷോയിൽ പങ്കാളികളായി ചാമ്പ്യൻപട്ടം നേടിയ വിദ്യാർത്ഥികളെ പിടിഎ പ്രസിഡൻറ് കെ പി കുഞ്ഞാമത് അനുമോദിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: