ലോഡ്ജ് മുറിയിൽ ചീട്ടുകളി 4 പേർ അറസ്റ്റിൽ

കണ്ണൂർ.ലോഡ്ജ് മുറിയിൽ ചീട്ടുകളി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സിക്കന്ത് പൂർ സ്വദേശികളായ സൽമാൻ (22), സഹജാദ് (28), നയീം (22), മജീദ് അഹമ്മദ് (22) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.നാസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പോലീസ് ഓഫീസർ റമീസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7.30 മണിയോടെ പഴയ ബസ് സ്റ്റാൻ്റിലെ റെയിൻബോ ടൂറിസ്റ്റ് ഹോം ലോഡ്ജിൽ നിന്നാണ് ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 13,970 രൂപയും പോലീസ് കണ്ടെടുത്തു.