റിപ്പേറിങ്ങിന് കൊടുത്ത ഫാൻ തിരിച്ചു ചോദിച്ചതിന് അക്രമം

കണ്ണൂർ.തകരാറിലായ ഫാൻറിപ്പേർ ചെയ്യാൻ കൊടുത്തത് തിരിച്ച് ചോദിച്ചതിന് ഉടമയുടെ വീടിൻ്റെ ജനൽ ഗ്ലാസ് തകർത്തു.ഞായറാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം. കണ്ണൂർ തളാപ്പ് അമ്പാടി മുക്കിലെ എം.സജിത്തിൻ്റെ (42) വീടിന് നേരെയാണ് അക്രമം നടന്നത്..പരാതിക്കാരൻ തകരാറിലായ ഫാൻ അയൽവാസിയായ അമലിന് റിപ്പേർ ചെയ്യാൻ നൽകിയിരുന്നു. ദിവസങ്ങൾക്ക് ശേഷം ഫാൻ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തിൽ സജിത്തിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് ജനൽ ഗ്ലാസ് തകർത്ത് ആറായിരം രൂപയുടെ നഷ്ടം വരുത്തിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.