മുച്ചിലോട്ട്കാവ് കളിയാട്ടം നാളെ മുതൽ

പുതിയതെരു: വളപട്ടണം മുച്ചിലോട്ട് കാവ് കളിയാട്ടം 25 മുതൽ 29 വരെ നടക്കും. 25-ന് വൈകീട്ട് 5.30-ന് കലവറ നിറയ്ക്കൽ. ആറിന് വെള്ളാട്ടം, തോറ്റം. രാത്രി മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം. 26-ന് പുലർച്ചെ തെയ്യങ്ങൾ. വൈകീട്ട് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, പുഴാതി സോമേശ്വരി ക്ഷേത്രത്തിലേക്ക് തിരുവായുധമെഴുന്നള്ളത്ത്, വെള്ളാട്ടം. രാത്രി ഒൻപതിന് കാഴ്ചവരവ്. 27-ന് പുലർച്ചെ മുതൽ തെയ്യം, രാത്രി കളരിവാതുക്കൽ ക്ഷേത്രത്തിലേക്ക് തിരുവായുധം എഴുന്നള്ളത്ത്, തെയ്യങ്ങൾ. 28-ന് തെയ്യങ്ങൾ, രാത്രി മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. 29-ന് പുലർച്ചെ മുതൽ തെയ്യക്കോലങ്ങൾ. ഉച്ചയ്ക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. രാത്രി തിരുമുടി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: