കൊട്ടിയൂർ നെയ്യമൃത് ഭക്തസംഘംകുടുംബസംഗമം

മട്ടന്നൂർ: കൊട്ടിയൂർ നെയ്യമൃത് ഭക്തസംഘത്തിന്റെ കുടുംബസംഗമം ഏപ്രിൽ രണ്ടിന് തെരൂർ നെയ്യമൃത് മഠത്തിൽ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം ഭക്തസംഘം പ്രസിഡന്റ് ദാമോദരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
കാരണവർ കെ.കെ. ഗംഗാധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. ശശിധരൻ നമ്പ്യാർ, എം.പി. ശശിധരൻ, വി.വി. മനോജ്, പി.കെ. മോഹനൻ, വിവിധ നെയ്യമൃത് മഠങ്ങളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനറായി പി.കെ. മോഹനനെയും ചെയർമാനായി കെ.കെ. ഗംഗാധരൻ നമ്പ്യാരെയും തിരഞ്ഞെടുത്തു.