റോഡ് ഉപരോധിച്ചു

തലശ്ശേരി: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തലശ്ശേരി മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തലശ്ശേരി ലോഗൻസ് റോഡ് ഉപരോധിച്ചു. റഷീദ് തലായി, തഫ്‌ലീം മാണിയാട്ട്, ജംഷീർ മഹമൂദ്, റമീസ് നരസിംഹ, ഫിറോസ്ഖാൻ, സാദിഖ് മട്ടാമ്പ്രം, തശ്‌റിക് പുന്നോൽ എന്നിവർ പങ്കെടുത്തു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.