അലിഫ് പേരാവൂർ മസ്ജിദ് ഉദ്ഘാടനം

പേരാവൂർ: നവീകരിച്ച അലിഫ് പേരാവൂർ മസ്ജിദിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉസ്താദ് നിർവഹിച്ചു. പൊതുസമ്മേളനം സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു.
ഹിഫ്ള് അധ്യാപകൻ ഹാഫിള് ഹിബിതത്തുള്ള നഈമി, ഹിഫ്ള് പഠനം പൂർത്തിയാക്കിയ മിസ്ബാഹ്, അഫ്നാസ് എന്നിവരെ ആദരിച്ചു. അലിഫ് പ്രിൻസിപ്പൽ സിദ്ദിഖ് മഹ്മൂദി മുഖ്യപ്രഭാഷണം നടത്തി.
അലിഫ് ചെയർമാൻ ആറളം തങ്ങൾ അധ്യക്ഷത വഹിച്ചു. പേരാവൂർ, മുരിങ്ങോടി, ചെവിടിക്കുന്ന് മഹല്ല് നേതൃത്വത്തെ ആദരിച്ചു. മുഹമ്മദ് മുസ്ലിയാർ, സലീം അമാനി, മജീദ് ദാരിമി, എ.കെ. ഇബ്രാഹിം, അരിപ്പയിൽ മുഹമ്മദ് ഹാജി, സലാം ചെവിടിക്കുന്ന്, ഉമർ ഹാജി പൊയിൽ, യുവി റഹീം, കെ.പി. ഷഫീക് എന്നിവർ സംസാരിച്ചു.