കെ.പി.എസ്.ടി.എ. ഉപജില്ലാ സമ്മേളനം

പയ്യാവൂർ: കെ.പി.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ സമ്മേളനം നടത്തി. പൈസക്കരി സെയ്‌ന്റ്‌ മേരീസ് യു.പി. സ്കൂളിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻറ് എ.കെ.അരവിന്ദ് സജി അധ്യക്ഷനായി. ജില്ലാ ട്രഷറർ സി.വി.എ.ജലീൽ മുഖ്യപ്രഭാഷണം നടത്തി.

ഇ.കെ.കുര്യൻ, ആനീസ് ജോസഫ്, ആർ.കെ.കൃഷ്ണൻ, എം.വി.സുനിൽ കുമാർ, എൻ.മായ, കെ.വി.മോഹനൻ, എം.രജ്നാഥ്, വി.സി. പ്രശാന്തൻ,എം.സി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡൻറ് കെ.പി.ലത്തീഫ് അധ്യക്ഷനായി. എ.അനിൽകുമാർ സംഘടനാചർച്ച നയിച്ചു. ഭാരവാഹികൾ: എ.കെ.അരവിന്ദ് സജി (പ്രസി.), വി.സി.പ്രശാന്തൻ (സെക്ര.), എം.സി.ശ്രീജിത്ത് (ഖജാ.).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: