ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിട്ടി: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കെ. എസ്.ടി.പി. റോഡിൽ മാടത്തിൽ ടൗണിലുണ്ടായ അപകടത്തിൽ കരി കോട്ടക്കരി പാറക്കപ്പാറ സ്വദേശി കാവുങ്കൽ അ ജയ് ജയൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മാടത്തിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്ത് അജയ് ജയൻ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അജയിനെ ഓടിക്കൂടിയ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി കാൻ കഴിഞ്ഞില്ല.

പരേതനായ ജയന്റെ മകനാണ്. അമ്മ; റീന. സഹോദരി അഞ്ജന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: