പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവെച്ചു; ചർച്ച തുടരും

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ വേതന വർധനവ് ആവശ്യപ്പെട്ട് ജനുവരി 24 ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന പണിമുടക്ക് ജില്ലാ കലക്ടറുടെ അഭ്യർഥന മാനിച്ച് മാറ്റിവെച്ചു. വേതന വർനവ് സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായും പെട്രോൾ പമ്പ് ഉടമകളുമായും തിങ്കളാഴ്ച കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. അടുത്ത ചർച്ച ഫെബ്രുവരി ഏഴിന് ഉച്ച മൂന്ന് മണിക്ക് കലക്ടറുടെ  അധ്യക്ഷതയിൽ  ചേരും.
രാവിലെ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ തൊഴിലാളി സംഘടനകളുടെയും പെട്രോൾ പമ്പ് ഉടമകളുടെയും യോഗം ചേർന്നു. തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പണിമുടക്ക് മാറ്റിവെക്കാൻ തീരുമാനമായത്. ചർച്ചയിൽ  ജില്ലാ ലേബർ ഓഫീസർ (ജനറൽ) എം മനോജ്, ട്രേഡ് യൂണിയൻ നേതാക്കളായ കെ പി സഹദേവൻ, എ പ്രേമരാജൻ (സി ഐ ടി യു), ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, എ ടി നിഷാത്ത് (ഐ എൻ ടി യു സി), എം വേണുഗോപാലൻ (ബി എം എസ്), പെട്രോൾ പമ്പ് ഉടമകളെ പ്രതിനിധീകരിച്ച് കെ ഡി പി ഡി എ ജില്ലാ പ്രസിഡന്റ് ടി വി ജയദേവൻ, സെക്രട്ടറി എം അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: