പുഴയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു

ഇരിട്ടി : കണിച്ചാർ പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു. കരിക്കോട്ടക്കരിയിലെ പല്ലാട്ടുകുഴിയിൽ ജോസ്-നവിത ദമ്പതികളുടെ മകൻ അഭിനവിനെ(15)യാണ് ഞായറാഴ്ച വൈകീട്ടോടെ പൂളക്കുറ്റി പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനവിൻ്റെ പിതാവ് ജോസിൻ്റെ സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു. കരിക്കോട്ടക്കരി സെയ്ൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: അഭിഷേക്, അഭിനന്ദ് (ഇരുവരും വിദ്യാർഥികൾ).

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ശവസംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കൊട്ടുകപ്പാറ ലൂർദ്ദ്മാത പള്ളി സെമിത്തേരിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: