നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതശരീരങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്നിലെ രോഹിണിഭവനിലെത്തിച്ചത്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു . മൂന്ന് മക്കളുടേയും മൃതദേഹങ്ങള്‍ ഒരുമിച്ചാണ് അടക്കം ചെയ്തത്.. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി ആളുകള്‍ നിരവധി പേര് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെങ്കോട്ടുകോണത്തെ വീട്ടിലേക്ക് ഒഴുകിയെത്തി .പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരും തിങ്കളാഴ്ച രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചു. മുറിയിലെ ഹീറ്ററില്‍നിന്ന് ചോര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് വാതകമാണ് ദുരന്തകാരണമായത്.