കണ്ണൂർ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം(സിജിഎച്ച്എസ്) ആശുപത്രി ഉടൻ പ്രവർത്തനം തുടങ്ങണം; എഐസിപിഎംഎഫ്ഇഡബ്ല്യുഎ

കണ്ണൂർ: സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം(സിജിഎച്ച്എസ്) ആശുപത്രി ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് ഓൾ ഇന്ത്യാ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (എഐസിപിഎംഎഫ്ഇഡബ്ല്യുഎ) ആവശ്യപ്പെട്ടു. അർധസൈനിക വിഭാഗങ്ങൾക്കു സൈനികരുടേതിനു തുല്യമായ ശമ്പളവും പെൻഷനും അനുവദിക്കുക, വൺ റാങ്ക് വൺ പെൻഷൻ അനുവദിക്കുക,

അർധ സൈനിക കല്യാൺ ബോർഡ് രൂപീകരിക്കുക, പൊലീസ് കന്റീനിന് ജിഎസ്ടി ഇളവു നൽകുക, പങ്കാളിത്ത പെൻഷനിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കണ്ണൂർ, കാസർകോട് ജില്ലാ പൊതുയോഗം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു.

അസോസിയേഷന്റെ ഡയറക്ടറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പ്രകാശനം ചെയ്തു. പെരിങ്ങോം സിആർപിഎഫ് ക്യാംപ് ഡപ്യുട്ടി കമൻഡാന്റ് എം.ജെ.റീജൻ മുഖ്യാതിഥിയായി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എഐസിപിഎംഎഫ്ഇഡബ്യുഎ സംസ്ഥാന പ്രസിഡന്റ് കെ.ബാലൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.സനാതൻ, കെ.ഗംഗാധരൻ, ട്രഷറർ ടി.വിജയൻ, എം.വി.കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: