ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പയ്യന്നൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.പയ്യന്നൂർ സുമംഗലി തീയറ്ററിനു സമീപം ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം.
തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി ഫിർദൗസിന്റെ ഇകോ സ്പോർട് കാറാണ് കത്തിനശിച്ചത്. സുമംഗലി തീയറ്ററിനു മുൻവശത്ത് എത്തിയപ്പോൾ കാറിന്റെ മുൻവശത്തു നിന്നും പുക ഉയരുന്നത് കണ്ട് പിറകിൽ വന്ന വാഹനത്തിൽ ഉണ്ടായിരുന്നവർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഫിർദൗസും കുടുംബവും ഉടൻ കാർ നിർത്തി പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തമൊഴിവായത്.ഇവർ കാറിൽ നിന്നും ഇറങ്ങിയ ഉടൻ തീ ആളിപ്പടർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി സുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. പിറകിലുണ്ടായിരുന്ന വാഹനത്തിൽ വന്നവരുടെ കൃത്യ സമയത്തുള്ള ഇടപെടലാണ് ഒരു കുടുംബത്തിന്റെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: