പട്ടുവത്ത് ‘ഹരിജൻ തറ’ വിട്ടു കിട്ടാൻ പ്രക്ഷോഭം

തളിപ്പറമ്പ: പട്ടുവം യു.പി സ്കൂളിന് മുൻവശത്തെ ‘ഹരിജൻ തറ’ വിട്ടുകിട്ടണമെന്നവശ്യപ്പെട്ട് പട്ടുവം പഞ്ചായത്ത് പുലയൻ സമുദായ സംഘം പ്രകടനവും പൊതുയോഗവും നടത്തി. വില്ലേജ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിൽ ഒട്ടേറെപേർ പങ്കെടുത്തു. സ്കൂളിന് മുന്നിൽ നടന്ന പൊതുയോഗം കസ്തൂരിദേവൻ ഉൽഘാടനം ചെയ്തു. ഇ ഗോപാലൻ അധ്യക്ഷത വഹിച്ചു. നിഷിൽ കുമാർ. ബാലൻ മാവിച്ചേരി, പത്മനാഭൻ മൊറാഴ, സന്തോഷ് പയ്യന്നൂർ, ഒ രവീന്ദ്രൻ, ടി രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: