ചക്കരക്കല്ലിൽ സ്കൂൾ ബസ് മറിഞ്ഞു:സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.

ചക്കരക്കൽ: ചക്കരക്കൽ കണയന്നൂരിൽ ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. മുപ്പതോളം കുട്ടികളും ഏതാനും ടീച്ചർമാരും ബസിൽ ഉണ്ടായിരുന്നു. മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ചെരിവിൽ വെച്ച് ബസ് താഴ്ച്ചയിലെക്ക് മറിയുകയായിരുന്നു ഈ സമയം ഇതിനിടയിൽപ്പെട്ട ബൈക്ക് യാത്രക്കാരി ചക്കരക്കല്ല് സ്വദേശി ദൃശ്യ (20) യെ കൊയിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . പരിയാരം മെഡിക്കൽ കോളേജിലെ ടെക്നിക്കൽ ട്രെയിനറാണ് ദൃശ്യ ജോലിക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്..

അപകടത്തിൽ പരിക്കേറ്റ 15 വിദ്യാർത്ഥികളെ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇതിൽ നട്ടെല്ലിന് പരിക്കേറ്റ അധ്യാപിക യുടെ പരിക്ക് സാരമുള്ളതാണ്. . മറിഞ്ഞ ബസ് തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു. വിവരമറിഞ്ഞ് ചക്കരക്കൽ എസ്.ഐ ബാബു മോന്റെ നേതൃത്വത്തിലുള്ള പോലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: