കേരള സ്റ്റേറ്റ് കുക്കിംങ്ങ് വർക്കേർസ് യൂനിയൻ ( KSCWU ) കണ്ണൂർ ജില്ലാ കൺവെൻഷൻ നടത്തി

വ്യത്യസ്ത പാചക തൊഴിലാളി സംഘടനകൾ ചേർന്നു കൊണ്ട് രൂപം കൊണ്ട കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേർസ് യൂനിയൻ ( KSCWU ) എന്ന സംഘടനയുടെ ജില്ലാ കൺവെൻഷൻ കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി

പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് ജനാർദ്ദനൻവലമറ്റം ഉൽഘാടനം ചെയ്തു

ആരോഗ്യ സുരക്ഷാ മാതദണ്ഡങ്ങൾ പാലിക്കാതെ പാചക തൊഴിലിൽ ഏർപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ആരോഗ്യ കാർഡോ അംഗീകൃത സംഘടനാ കാർഡോ ഇല്ലാതെ ചെറിയ തൊഴിൽ പരിചയത്തിൽ തൊഴിൽ ചെയ്യുന്നതു കാരണംവും പാചക തൊഴിൽ അറിവില്ലായ്മയും കാരണമാണ് അടുത്ത കാലങ്ങളിലായി കേരളത്തിൽ വർദ്ദിച്ച ഭക്ഷ്യവിഷബാദയും മറ്റും റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ആരോഗ്യ വകുപ്പും സർക്കാരും അടിയന്തിരമായ് ഇടപെട്ട് ഉചിതമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു

പാചക തൊഴിലാളികൾക്കിടയിൽ വർഗ്ഗീയ സ്പർദ്ദ പരത്തി കൊണ്ട് ചില മറ്റ് സംഘടനാ തൽപരകക്ഷികൾ മതസൗഹാർദ്ദവും സാഹോദര്യത്തിലും കഴിയുന്ന പാചക തൊഴിലാളികളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ കരുതിയിരിക്കണമെന്നും കൺവെൻഷൻ ഉൽഖണ്ഡ രേഖപ്പെടുത്തി

ആരോഗ്യ കാർഡുകളോ അംഗീകൃത സംഘടനാ കാർഡുകളോ ഇല്ലാത്തവരെ പാചക തൊഴിലിൽ ഏർപ്പെടുത്തരുതെന്നും യോഗത്തിൽ ആവശ്യപ്പെട്ടു

നൗഷാദ് ചോക്ലി, ഉസ്മാൻ കൊപ്പം.സക്കീർ ഹുസൈൻ കാവന്നൂർ, ഹാരീസ് കൊട്ടാരം മുഹമ്മദ് കുഞ്ഞി, അബ്ദുള്ള മലപ്പട്ടം എന്നിവരും വിവിധ ജില്ലയിൽ നിന്നുള്ള നേതാക്കളും സംസാരിച്ചു നസീർ കൂത്തുപറമ്പിന്റെ അധ്യക്ഷതയിൽ ഹനീഫ വി സി സ്വാഗതവും അൻവർ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: