ഇരിട്ടിയിൽ കാർ അപകടം – രണ്ടുപേർക്കു പരിക്ക്

ഇരിട്ടി : ഇരിട്ടിയിൽ കാർ നിയന്ത്രംവിട്ട് ഓവുചാലിന്റെ കൈവരിയിൽ ഇടിച്ചു തകർന്ന് കാർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. കിളിയന്തറ സ്വദേശികളായ കല്ലൂർ പോൾ തോമസ് (51 ), സുജി പി. മാത്യു പൊട്ടക്കുളം (42 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി സ്വാകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6 .30 തോടെ മട്ടന്നൂർ – ഇരിട്ടി റോഡിൽ കീഴൂർ എസ് ആർ പാമ്പിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലുള്ള പോൾ തോമസിന്റെ അമ്മയെ സന്ദർശിച്ചു വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. കാർ ഓടിച്ചിരുന്ന പോൾ തോമസിന്റെ കാലിനും സുജിയുടെ തലക്കുമാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിനകത്ത് കുടുങ്ങിപ്പോയ രണ്ടുപേരെയും ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പുറത്തെടുക്കുകയായിരുന്നു. ഇരിട്ടി അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: