പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന അദ്ധ്യാപകന്‍ ഒളിവില്‍; അറസ്റ്റ് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്

, , പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന അദ്ധ്യാപകന്‍ ഒളിവില്‍; കോണ്‍ഗ്രസ് നേതാവായ അദ്ധ്യാപകനെതിരെ പെണ്‍കുട്ടിയുടെ ഉന്നയിച്ചത് അവശയായപ്പോള്‍ ശുശ്രൂഷിക്കുന്നതിനിടെ പീഡിപ്പിച്ചെന്ന്; വിവരം വെളിപ്പെടുത്തിയത് മാനസികാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍; ജില്ലാ മജിസ്ട്രേട്ടിന്റെ മുമ്ബാകെ മൊഴി നല്കി പെണ്‍കുട്ടി; അറസ്റ്റ് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്

കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയായ 16കാരിയെ plപീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള അദ്ധ്യാപകനും കോണ്‍ഗ്രസ്സ് നേതാവുമായ റോഷി ജോസ് ഒളിവില്‍.ചിറ്റാരിക്കല്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. റോഷി അദ്ധ്യാപകനായ വിദ്യാലയത്തില്‍ നിന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് കര്‍ണ്ണാടകത്തില്‍ പഠനയാത്രക്ക് പോയിരുന്നു.
യാത്രക്കിടെ അസുഖ ബാധിതയായ വിദ്യാര്‍ത്ഥിനിയെ ശുശ്രൂഷിക്കുന്നതിനിടെ അദ്ധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ കര്‍ണ്ണാടകത്തില്‍ ചികിത്സ നടത്തുകയുണ്ടായി.

ഈ ചികിത്സക്കിടയിലാണ് വിദ്യാര്‍ത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാസര്‍ഗോഡ് വനിതാ സെല്‍ സിഐ. നിര്‍മ്മലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് കേസെടുത്തത്. ജില്ലാ മജിസ്ട്രേട്ടിന്റെ മുമ്ബാകെ പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളെ ഉപയോഗപ്പെടുത്തി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. വെള്ളരിക്കുണ്ട് സിഐ. എം. സുനില്‍കുമാറിനാണ് അന്വേഷണ ചുമതല. പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും സിഐ. തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
അദ്ധ്യാപകനെ തേടി പൊലീസ്ന്വേഷണം ആരംഭിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഒളിവില്‍ പോയതാണെന്നാണ് വിവരം. അദ്ധ്യാപകന്റെ മൊബൈല്‍ ഫോണ്‍ സ്വീച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. പൊലീസിന്റെ വീഴ്‌ച്ചയാണ് ഇതിന് കാരണമായതെന്ന് ആരോപിച്ച്‌ ഡി.വൈ. എഫ്.ഐ. രംഗത്ത് വന്നിട്ടുണ്ട്. പ്രതിയായ അദ്ധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെറുപുഴ. പ്രാപ്പൊയില്‍, പുളിങ്ങോം എന്നിവിടങ്ങളില്‍ ഡി.വൈ. എഫ്.ഐ. പ്രകടനവും പൊതുയോഗവും നടത്തി. അതിനിടെ വിദ്യാലയത്തില്‍ അശ്ലീല ചിത്രം കാണുകയായിരുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥിനികളെ ഈ അദ്ധ്യാപകന്‍ നേരത്തെ ശിക്ഷിച്ചിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: