തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ റെയ്ഡില്‍ 32 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: 32 കുപ്പി മാഹിമദ്യവുമായി അസം സ്വദേശി എക്‌സൈസ് പിടിയില്‍. ദുലപ് ഗൊഗോയ്(27)നെയാണ് തളിപ്പറമ്പ് എക്‌സൈസസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും പിടികൂടിയത്.
ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് സര്‍ക്കിള്‍
തളിപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പട്രോളിംഗിനിടയിലാണ് ഇയാള്‍ പിടിയിലായത്.
തളിപ്പറമ്പ ഹൈവേയില്‍ MFC ഫ്രൂട്ട് സെന്ററിന് സമീപം വെച്ചാണ് ചില്ലറ വില്‍പ്പനക്കായി കടത്തി കൊണ്ടു വന്ന 32 കുപ്പി (16-ലിറ്റര്‍) മാഹി (പുതുച്ചേരി ) മദ്യം സഹിതം അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു.
കുറുമാത്തൂര്‍ ഭാഗങ്ങളില്‍ ഇരട്ടി വിലക്ക് മാഹി മദ്യം വിൽപന നടത്തി വരികയായിരുന്നു ഇയാള്‍. പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ റെയ്ഡ്.
സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.വിനേഷ്, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഇയാളെ വലയിലാക്കിയത്.
ഇന്ന് രാവിലെ പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.
തുടര്‍ന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ അറിയിച്ചു