കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; ബുധനാഴ്ച പിടികൂടിയത് 22 ലക്ഷം രൂപ വിലമതിക്കുന്ന 420 ഗ്രാം സ്വർണം

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ബുധനാഴ്ച പിടികൂടിയത് 22 ലക്ഷം രൂപ വിലമതിക്കുന്ന 420 ഗ്രാം സ്വർണം. രണ്ടു കാസർകോട് സ്വദേശിനികളിൽ നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 420 ഗ്രാം സ്വർണവുമായി ഇവരെ പിടികൂടിയത്. ഇവരിൽ ഒരു സ്ത്രീയുടെ ഭർത്താവ് പഴയങ്ങാടി സ്വദേശി സഹദുധീനേയും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. 4 പാദസരം, 2 ചെയിൻ, 2 വള എന്നിവയാണ് കസ്റ്റംസ് കണ്ടെത്തിയത്. ഷാർജ – കണ്ണൂർ ഐഎക്സ് 1746 വിമാനത്തിൽ എത്തിയതായിരുന്നു ഇവർ. അസിസ്റ്റന്റ് കമ്മീഷണർ എസ്. മധുസൂദനൻ ഭട്ട്, സൂപ്രണ്ട് രാജു നിക്കുഞ്ഞത്ത്, എൻസി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടാപ്പുറം, അശോക് കുമാർ, മാനിഷ് കത്താൻ, യുഗൽ കുമാർ സങ്, ഗുർമിത് സിങ്, സിവി ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് സ്വർണം പിടികൂടിയത്.