ഡിഗ്രി -പി. ജി. ക്യാഷ് അവർഡിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ:കേരള ഷോപ്സ് &കമർഷ്യൽ എസ്റ്റേബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗങ്ങൾ ആയവരുടെ
മക്കളിൽ 2019-20 അദ്ധ്യയന വർഷം ബിരുദ ബിരുദാനന്തര /പ്രൊഫഷണൽ കോഴ്സ്കളിൽ 60 % ൽ കുറയാത്ത മാർക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ച വർക്കായി ക്യാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കാറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15.01.2021 നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ കേരള ഷോപ്സ് & കമർഷ്യൽ എസ്റ്റേബ്ലിഷ്മെന്റ് ബോർഡ്, അശോക ബിൽഡിംഗ്‌, താളിക്കാവ് റോഡ്, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്. കേരളത്തിന്‌ പുറത്തുള്ള സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂർത്തിയാക്കിവർ കേരളത്തിലെ സർവകലാശലകൾ നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണെന്ന് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
വിശദ വിവരങ്ങൾ ക്ക് 0497 2706806
9747931567.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: