സുഗതകുമാരിയെ അനുസ്‌മരിച്ചു

കണ്ണൂർ കലാ സാംസ്കാരിക പ്രവർത്തക സംഘവും എപിജെ അബ്ദുൾ കലാം ലൈബ്രറിയും സുഗതകുമാരിയെ അനുസ്മരിച്ചു. തെക്കീബസാർ ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടിയിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ടൗൺ ബേങ്ക് സെക്രട്ടറി ഇ ബീന, ലൈബ്രറി കൗൺസിൽ മേഖലാ പ്രസിഡന്റ് എ പങ്കജാക്ഷൻ, കില ജില്ലാ കോർഡിനേറ്റർ പിവി രത്നാകരൻ എന്നിവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമയിലെ സജിത്ത് കോട്ടയിൽ വരച്ച സുഗതകുമാരിയുടെ ചിത്രം പള്ളിയറ ശ്രീധരന് കൈമാറി. പി കെ ബൈജു സ്വാഗതവും കമലാ സുധാകരൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: