എടക്കാട്ട് യുവതിയെ ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ
എടക്കാട് : ബീച്ച് റോഡ് റെയിൽവെ ഗെയിറ്റിന് സമീപം ഷൈനി നിവാസിൽ ഷൈനി (41) യെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ യുവാവിനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
മുഴപ്പിലങ്ങാട്ടെ നിഖിൽ ചന്ദ്രൻ (33) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ യാണ് യുവതിക്ക് വെട്ടേറ്റത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവരെ മുൻഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപരിക്കേല്പിച്ചതാണെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് എടക്കാട് പോലീസ് അറിയിച്ചു.
ആക്രമണ ഉദ്ദേശം വ്യക്തമല്ലന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി സുഖം പ്രാപിച്ചു വരുന്നു.