മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക, ധനസഹായം; അവസാന തീയതി ഡിസംബര്‍ 31

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഒമ്പത് ശതമാനം പലിശസഹിതം ഒടുക്കുന്നതിനുള്ള കാലാവധിയും കൊവിഡ് 19 സൗജന്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധിയും ഡിസംബര്‍ 31ന് അവസാനിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സൗജന്യ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം.