ജാർഖണ്ഡിൽ ബി ജെ പി ക്ക് തിരിച്ചടി ; മഹാസഖ്യം മുന്നേറുന്നു

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുമ്ബോള്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിനു അനുകൂലം. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജെ.എം.എം സഖ്യം മുന്നിലുള്ളത്. ബി.ജെ.പിക്ക് 31 സീറ്റുകളിലാണ് ഇപ്പോള്‍ മുന്നേറ്റമുള്ളത്.ജാര്‍ഖണ്ഡില്‍ 24 കേന്ദ്രങ്ങളിലെ 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 42 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.എക്സിറ്റ് പോളുകള്‍ ബി.ജെ.പി പരാജയപ്പെടുമെന്ന സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബി.ജെ.പി ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ബി.ജെ.പി വലിയ ഒറ്റകക്ഷിയായേക്കും. ദേശീയ പൗരത്വ രജിസ്റ്ററും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: