ഹിറ്റ‍്‍മാനെ മറികടന്ന് കിങ് കോലി; ഈ നേട്ടം തുടർച്ചയായി നാലാം വർഷം

അന്താരാഷ്ട്ര ക്രിക്കറ്റിൽ 2019 ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുടെ വർഷമായിരുന്നു. ഒന്നിന് പിറകെ ഒന്നായി റെക്കോർഡുകൾ മറികടന്ന് ലോകകപ്പിലെ ടോപ് സ്കോററായി താരം. അന്താരാഷ്ട്ര ടി20യിൽ വിരാട് കോലിക്കൊപ്പം റൺവേട്ടയിൽ ഒന്നാമത് തന്നെ. എന്നാൽ വർഷം അവസാനിക്കുമ്പോൾ കിങ് കോലി തന്നെയാണ് ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിരിക്കുന്നത്.ഈ വർഷം ആകെ കോലി നേടിയിരിക്കുന്നത് 2455 റൺസാണ്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ 2442 റൺസാണ് നേടിയത്. തുടർച്ചയായി നാലാം വർഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ ആവുന്നത്. 2016ൽ 2595 റൺസുമായാണ് കോലി ഒന്നാമനായത്. 2017ൽ 2818 റൺസും 2018ൽ 2735 റൺസുമാണ് കോലി നേടിയിരുന്നത്.വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോലി 85 റൺസ് നേടിയപ്പോൾ രോഹിത് ശർമ 63 റൺസാണ് നേടിയത്. കട്ടക്ക് ഏകദിനത്തിന് മുമ്പ് രോഹിത് ആയിരുന്നു കോലിയേക്കാൾ 9 റൺസിന് മുന്നിൽ. എന്നാൽ ഒടുവിൽ കോലി അന്താരാഷ്ട്ര ക്രിക്കറ്റിലെ കിങ് ആണെന്ന് തന്നെ തെളിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: