കൂത്തുപറമ്പിൽ മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്.കെ.പി.യും സംഘവും കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ വെച്ച് ഇന്ന് രാവിലെനടത്തിയ വാഹന പരിശോധനയിൽ കർണ്ണാടക ആർ.ടി.സി രാജഹംസം ബസ്സിൽ വെച്ച് കോഴിക്കോട് കൊയിലാണ്ടി പയ്യോളി സ്വദേശി പൂവ്വൻചാലിൽ വീട്ടിൽ സഫറുദ്ദീൻ. (27) എന്നയാളെ 262 ഗ്രാം സ്പാസ് മോപ്രോക്സി വോണും, 20 ഗ്രാം നൈട്രസ പാം ( 432 സ്പാസ് മോപ്രോക്സി വോൺ ഗുളികകൾ,36 നൈട്രസ പാം ഗുളികകൾ, സഹിതം അറസ്റ്റ് ചെയ്തു സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുധീർ വാഴവളപ്പിൽ ,സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്.പി. സുമേഷ്.എം.കെ.പ്രജീഷ് കോട്ടായി. ഡ്രൈവർ അജിത്ത് എന്നിവരുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: