ഇന്തോനേഷ്യയിൽ സുനാമി ; നിരവധി മരണം

ജക്കാർത്ത: ഇന്തോനേഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ 43 പേർ മരിച്ചതായി റിപ്പോർട്ട്. പാൻഡെഗ്ലാംഗ് , സെറാംഗ് , സൗത്ത് ലാമ്പംഗ് എന്നിവിടങ്ങളിലാണ് സുനാമി ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്. കടലിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനമാണ് കാരണമെന്ന് ഇന്തോനേഷ്യൻ ഭൂമിശാസ്ത്ര കേന്ദ്രം വ്യക്തമാക്കി. ലോക്കൽ ടൈം രാത്രി ഒൻപത് മണിയോടെയാണ് സംഭവം.അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: