“സ്ത്രീ പർവ്വം” വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു

മയ്യിൽ: തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സ്ത്രീ പർവ്വം വനിതാ കൂട്ടായ്മ തളിപ്പറമ്പ് കെ.കെ.എൻ.പരിയാരം സ്മാരക ഹാളിൽ വെച്ച് നടന്നു.
കാലടി സംസ്കൃത സർവ്വകലാശാല ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ: ആർ.ശർമ്മിള ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ലത അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശ്യാമള ടീച്ചർ, പി.കെ. ബൈജു, കെ.സന്തോഷ്, ടി.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വി.വി.ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി. ഷീബ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: