ഓട്ടോമിന്നൽ പണിമുടക്ക് പോലീസ് ഇടപ്പെട്ട് തീർത്തു.

തളിപ്പറമ്പ്: മീറ്റർ ഘടിപ്പിക്കാതെ അമിത ചാർജ് ഈടാക്കി സർവീസ് നടത്തുന്നുവെന്നയാത്രക്കാരൻ്റെ പരാതിയെ തുടർന്ന് ഓട്ടോ കൾ തളിപ്പറമ്പ് പോലീസ് പിടികൂടി. പിന്നാലെ മിന്നൽ പണിമുടക്ക് , ഓട്ടോ ഡ്രൈവർമാർ യാത്രക്കാരനെതിരെ പരാതിയുമായി പോലീസിലെത്തി. നഗരത്തിൽ സർവീസ് നടത്തുന്ന നാലോളം ഓട്ടോ റിക്ഷകളാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. രാവിലെ 9 മണിയോടെയാണ് സംഭവം. ഇതിനെ തുടർന്ന് നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷ ഡ്രൈവർമാരും പോലീസ് സ്റ്റേഷനിൽ എത്തി.ഒരു ഓട്ടോ യാത്രക്കാരൻ നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് നടപടി. പിടിച്ചെടുത്ത ഓട്ടോ റിക്ഷകൾ ഫൈൻ അടക്കാൻ തയ്യാറായില്ലെങ്കിൽ വാഹനം ആർ ടി ഒ ക്ക് കൈമാറുമെന്നറിയിച്ചതോടെ മിന്നൽ പണിമുടക്ക് ചർച്ച ചെയ്ത് ഒഴിവാക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: