പഴയങ്ങാടിയിൽ ലീഗ്- എസ്‌.ഡി.പി.ഐ സംഘർഷം

പഴയങ്ങാടി:പഴയങ്ങാടിമുട്ടത്ത് എസ്.ഡി..പി.ഐ-ലീഗ് സംഘർഷം: മൂന്ന് ലീഗ് പ്രവർത്തകർക്ക് പരിക്ക്.
കടയും സ്തൂപങ്ങളും തകർത്തു. റോഡരികിൽ സ്ഥാപിച്ച കൊടിമരങ്ങളെ ചൊല്ലി തർക്കം മുട്ടത്ത് എസ്.ഡി.പി.ഐ-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് മുസ്ലീം ലീഗിൻ്റെ കൊടിമരങ്ങൾ തകർത്തു സ്തൂപങ്ങൾക്ക് നേരെയും കടക്കുനേരെയും അക്രമം നടന്നു. ലീഗ് പ്രവർത്തകനായ ആറ്റക്കോയയുടെ ഉടമസ്ഥതയിലുള്ള കട അടിച്ചു തകർത്തു. മുട്ടം, കക്കാടപ്പുറം തുടങ്ങിയ മേഖലകളിലെ ലീഗിന്റെ കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി അടിച്ചു തകർത്ത നിലയിലാണ്.ഇന്നലെ രാത്രി യിലാണ് സംഭവം.സംഘടിച്ചെ ത്തിയ എസ്.ഡി..പി.ഐപ്രവർത്തകരുടെ അക്രമത്തിൽ ലീഗ് പ്രവർത്തകരായ മുട്ടത്തെ ഷിഹാസ് (22) ആറ്റക്കോയ (36) അജ്മൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷ വിവരമറിഞ്ഞ് പഴയങ്ങാടി ഇൻസ്പെക്ടർ.ടി .എൻ
സന്തോഷ് കുമാർ, എസ്.ഐ.രൂപ മധുസൂധനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: