പോക്സോ കേസിൽ രണ്ടു പേർ അറസ്റ്റിൽ

കണ്ണപുരം.നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പഴയങ്ങാടിയിൽ നിന്നും പയ്യന്നൂരിലേക്ക് കാറിൽ കയറ്റി കൊണ്ടുവന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പോക്സോ കേസിലും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പോക്സോകേസിലും ഉൾപ്പെട്ട യുവാക്കൾ അറസ്റ്റിൽ .കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച
വയനാട് വൈത്തിരിചുണ്ടയിലെ മിഥുൻ (28), മാട്ടൂൽ കണ്ണോത്ത് ചാലിലെ ഷറഫുദ്ദീൻ (21) എന്നിവരെയാണ് കണ്ണപുരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എ.അനിൽകുമാർ അറസ്റ്റ് ചെയ്തത്.നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വയനാട് സ്വദേശി
ഈ മാസം 10ന് കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. ഇതേ പെൺകുട്ടിയെ മാട്ടൂൽ സ്വദേശിയായ ഷറഫുദ്ദീൻ ഇക്കഴിഞ്ഞ ആഗസ്ത് 27 ന് ബൈക്കിൽ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലും പോക്സോനിയമപ്രകാരമാണ് കണ്ണപുരം പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: