കേന്ദ്രീയ വിദ്യാലയ പയ്യന്നൂരിന്റെ ഏകപാത്ര നാടകം ദേശീയ നാടക മത്സരത്തിന്

പയ്യന്നൂർ.കേന്ദ്രീയ വിദ്യാലയ സംഗതൻ എറണാകുളം റീജിയൺ, ദേശീയ കലാ ഉത്സവ പരിപാടിയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയ നേവൽ ബേസ് കൊച്ചിയിൽ നടത്തിയ റീജിയണൽ ( സംസ്ഥാനതലം) ഏക പാത്ര നാടക മത്സരത്തിൽ പയ്യന്നൂർ കേന്ദ്രീയവിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാർത്ഥിനി ഗൗരി കൃഷ്ണ ഒന്നാം സ്ഥാനം നേടുകയും കേന്ദ്രീയ വിദ്യാലയ സംഗതൻ അഖിലേന്ത്യാ തലത്തിലുള്ള ഏക പാത്ര നാടക മത്സരത്തിന് പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു. പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തകയായ ദയാബായിയുടെ പോരാട്ടത്ത അടിസ്ഥാനമാക്കിയുള്ള നാടകം രചിച്ചത് വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകനായ എം. മധുസൂധനനാണ്. ശ്രീ. പ്രതാപ് പാടിയിൽ, രാജു ഏറ്റ്, ജയേഷ്, സുനിൽകുമാർ, സജീഷ് കുമാർ, വൈശാഖ്, ജോസഫ് എന്നിവർ നാടകം അരങ്ങിലെത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ.. പ്രേമചന്ദ്രന്റെ മകളാണ് ഗൗരി കൃഷ്ണ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: