റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ല; സമരത്തില്‍ നിന്നും പിന്മാറണമെന്ന്: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ വ്യാപാരികള്‍ക്ക് 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും അതിനുള്ള ശുപാര്‍ശ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ച കട അടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങള്‍ക്കുള്ള കമ്മീഷന്‍ കൂടി കണ്ടെത്തേണ്ടതിനാലാണ് ബജറ്റ് വിഹിതം പര്യാപ്തമാകാതെ വന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ (2022-23) 216 കോടി രൂപയാണ് റേഷന്‍ വ്യാപാരികള്‍ക്കായി കമ്മീഷനായി വകയിരുത്തിയത്.

റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കാന്‍ പ്രതിമാസം 15-16 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടി വരുന്നത്. എന്നിരുന്നാലും, പിഎംജികെവൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷനും കണക്കിലെടുക്കുമ്ബോള്‍ പ്രതിമാസം 28-30 കോടി രൂപ കണ്ടെത്തേണ്ട സാഹചര്യമുണ്ടായി. മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: