ഇരിക്കൂറിൽ ലോറിയിൽ നിന്നും കല്ലുകൾ തെറിച്ചു വീണു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇരിക്കൂർ: അമിത വേഗതയിൽ വന്ന ലോറിയിൽ നിന്നും കല്ലുകൾ തെറിച്ച് വീണ് ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇരിക്കൂർ പാലത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് കല്ലുകൾ തെറിച്ച് വീണത്. ആ സമയത്ത് നിരവധി യാത്രക്കാർ അവിടെ ഉണ്ടായിരുന്നു എങ്കിലും ശബ്ദം കേട്ട് ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ഒരു വൻദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: