കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ 110 കെ വി സബ്‌സ്റ്റേഷന്റെ ടവര്‍ സ്ഥാപിക്കുന്നതിനാല്‍ നവംബര്‍ 25 മുതല്‍ 28 വരെ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ ഇരിട്ടി സബ്‌സ്റ്റേഷനില്‍ നിന്നുള്ള പടിയൂര്‍, ഇരിട്ടി ടൗണ്‍, എടൂര്‍, ഉളിക്കല്‍ ടൗണ്‍, വള്ളിത്തോട്, അയ്യന്‍കുന്ന് എന്നീ ഫീഡറുകളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ തങ്ങള്‍ റോഡ്, പടപ്പ റോഡ്, കായച്ചിറ, കേളന്‍മുക്ക്, ആലുംകുണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 24 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷനിലെ മണിയറ, മണിയറ സ്‌കൂള്‍, മണിയറ പൂമലക്കാവ്, ഉണ്ണിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 24 ബുധന്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും, ചെറുവിച്ചേരി, ഭൂതാനം ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍ മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 24 ബുധന്‍ രാവിലെ 7.30 മുതല്‍ 11 മണി വരെയും തൈക്കണ്ടി സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഐ എം ടി, ചട്ടുകപ്പാറ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ നവംബര്‍ 24 ബുധന്‍ രാവിലെ എട്ടു മുതല്‍ 11 മണി വരെയും കാനന്നൂര്‍ ഹാന്‍ഡ്ലൂം, ചെറുവത്തലമെട്ട ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും എച്ചൂര്‍ ബസ്സാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാംകുന്ന് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ നവംബര്‍ 24 ബുധന്‍ രാവിലെ 8. 30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അണ്ടത്തോട്, വിക്ടറി സോമില്ല്, ചൈനറോഡ്, ഉരുവച്ചാല്‍, മര്‍ഹബ, ദിനേശ്, എമറാള്‍ഡ്, സ്‌നേഹാലയം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 24 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.  

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗ്രാമീണവായനശാല മുതല്‍ ബിസ്മില്ല വരെ ഉള്ള സ്ഥലങ്ങളില്‍  നവംബര്‍ 24 ബുധന്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും രാജേശ്വരി, പൂതപ്പാറ-1, പൂതപ്പാറ-2, കുഞ്ഞിക്കണ്ണന്‍, ചക്കരപ്പാറ, കല്ലടത്തോട് കോളനി, കല്ലടത്തോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: