സി.പി.ഐ (എം) മുഴപ്പിലങ്ങാട് ലോക്കൽ കമ്മറ്റി മുൻ സെക്രട്ടറിയായിരുന്ന കുണ്ടൻ ഗംഗാധരൻ നിര്യാതനായി

മുഴപ്പിലങ്ങാട് – സി.പി.ഐ (എം) മുഴപ്പിലങ്ങാട് ലോക്കൽ കമ്മറ്റിമുൻ സെക്രട്ടറിയായിരുന്ന സ: കുണ്ടൻ ഗംഗാധരൻ (66) നിര്യാതനായി. കർഷക തൊഴിലാളിയൂണിയൻ വില്ലേജ് സെക്രട്ടറിയും ഏറിയാ കമ്മിറ്റി അംഗവും ചൊവ്വ സഹ: റൂറൽ ബേങ്ക് ഡയറക്ടറും കേരള ദിനേശ് ബീഡി മേസ്ത്രിയുമായിരുന്നു. കൈത്തറി തൊഴിലാളി സമരത്തിന്റെ ഭാഗമായി രണ്ടു മാസവും രാഷ്ട്രീയ എതിരാളികൾ കൊടുത്ത കളളക്കേസുകളിൽ ആറു മാസത്തോളവും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മക്കൾ കെ വിജേഷ് (cpim മുഴപ്പിലങ്ങാട് LC അംഗം) കെ. ബിന്ദു, കെ. വിനേഷ്. സഹോദരങ്ങൾ -രാധ, ലീല, മോഹനൻ , സുമതി, സുനിൽകുമാർ . മരുമക്കൾ – ഷിബു (പുതിയ തെരു) ജിഷ്ന.
വിട്ടിൽ ചേർന്ന അനുശോചന യോഗത്തിൽ.എ.സി.അംഗം. സ.വി.പ്രഭാകരൻമാസ്റ്റർ.സ്ഥാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി.സ.കെ.വി.ബിജു.അദ്ധ്യക്ഷം വഹിച്ചു.ഏടക്കാട് ഏരിയാ സെക്രട്ടറി.എം.കെ.മുരളി. പഞ്ചായത്ത് പ്രസിഡഡ്.ടി.സജിത.ഡി.കെ. മനോജ്.വി.വി.സുരേന്ദ്രൻ.കെ.വി.പത്മനാഭൻ എന്നിവർ സംസാരിച്ചു.( CPIMജില്ലാകമ്മറ്റി അംഗങ്ങാളായ സ.കെ.കെ.നരായണൻ.സ.പി.ശശി. ഏറിയ സെക്രട്ടറി.എം.കെ.മുരളി.എ.സി.അംഗങ്ങളായ.വി.പ്രഭാകരൻമാസ്റ്റർ.കെ.വി.ബിജു.എൽ.സി.അംഗങ്ങളായ.എം.രാധാകൃഷ്ണൻ.കെ.രത്നബാബു. ബ്രാഞ്ച് സെക്രട്ടറി. പടന്നക്കണ്ടി ഷാജി എന്നിവർ ചേർന്നു പാർട്ടി പതാക പുതപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: